Thursday, July 14, 2011

3. അണ്ടിയാണ് കാര്യം

ഒന്നര കിലോ തൂക്കവും ഒരു  ഇടത്തരം കാബേജിന്‍റെ വലിപ്പവും മാത്രമുള്ള തലച്ചോറിന്‍റെ ഉള്‍ഭാഗത്ത്‌, ഒരു കപ്പലണ്ടി കുരുവിന്‍റെ വലിപ്പത്തില്‍ മറഞ്ഞിരുന്ന് ഈ കുരുത്തക്കേടൊക്കെ ഒപ്പിക്കുന്ന മഹാനാണ് ഹൈപോതലമസ്! പ്രേമവും, പ്രണയവും, രതിയും, സദിയും മാത്രമല്ല വിശപ്പും, ദാഹവും, വിയര്‍പ്പും, ചൂടും, ഹൃദയമിടിപ്പും,സുഖനിദ്രയും, ഓര്‍മയും, കടമയും, കടപ്പാടും ഒക്കെ ഈ കുഞ്ഞാണ്ടിയുടെ പണിയാണ്!  പാലുചുരത്തുന്ന മാതൃത്വം , പ്രതികാര ദാഹം, തടിച്ചിലോ മെലിച്ചിലോ, വികാരാസ്വാദനം, വേദന, സംവേദന എന്നിങ്ങനെ കുലമാലുപിടിച്ച പ്രയോഗങ്ങളാണേ. 
ഊണിനാസ്തി കുറഞ്ഞു , നിദ്ര നിശയിങ്കല്‍ പോലുമില്ലതെയായി പരവശനാകുന്ന പ്രേമന്‍റെ കഷ്പ്പാടുകള്‍ ഇപ്പോള്‍ മനസിലായിക്കാണുമല്ലോ. ഇനിയും തമാശ തീര്‍ന്നില്ല.
വലിപ്പത്തിലും പ്രവര്‍ത്തിയിലും വ്യത്യസ്തമാണ്‌ ആ
ണിന്‍റെയും പെണ്ണിന്‍റെയും ഹൈപോതലമസ്! അങ്കുശമില്ലാത്ത ചാപല്യം എന്നും , ശീലാവതിയെന്നും, അസൂയകുടുക്ക എന്നും ഒക്കെ പെണ്ണിനെക്കുറിച്ചെഴുതിക്കുന്നത് ഇതില്‍ നിന്നോഴുകിയോലിച്ചു രക്തത്തില്‍ കലരുന്ന പലതരം ജൈവ രസങ്ങളത്രേ. ആണിനേക്കൊണ്ട് ചെളിയിലിക്കുന്നതും  വെള്ളം കണ്ടാല്‍ കഴുകിക്കുന്നതും ഭവാന്‍ ! 
അടിവയറ്റിനോടോട്ടി, പിളര്‍ന്നോ തെറിച്ചോ നില്‍ക്കുന്ന ആര്‍ക്കും ഇതിലൊന്നും ഒരുകാര്യവുമില്ല. പൊങ്ങാന്‍ പറഞ്ഞാല്‍ പൊങ്ങുകയും, പോയിക്കിടന്നുങ്ങാന്‍  പറഞ്ഞാല്‍ കൂര്‍ക്കം വലിക്കുകയും ചെയ്യുന്ന പീപ്പിക്ക് ഉത്സവം നന്നായില്ലെങ്കില്‍ എന്തുചേതം ? ചെപ്പിന്‍റെ കാര്യവും തഥൈവ.

No comments:

Post a Comment