Thursday, July 14, 2011

3. അണ്ടിയാണ് കാര്യം

ഒന്നര കിലോ തൂക്കവും ഒരു  ഇടത്തരം കാബേജിന്‍റെ വലിപ്പവും മാത്രമുള്ള തലച്ചോറിന്‍റെ ഉള്‍ഭാഗത്ത്‌, ഒരു കപ്പലണ്ടി കുരുവിന്‍റെ വലിപ്പത്തില്‍ മറഞ്ഞിരുന്ന് ഈ കുരുത്തക്കേടൊക്കെ ഒപ്പിക്കുന്ന മഹാനാണ് ഹൈപോതലമസ്! പ്രേമവും, പ്രണയവും, രതിയും, സദിയും മാത്രമല്ല വിശപ്പും, ദാഹവും, വിയര്‍പ്പും, ചൂടും, ഹൃദയമിടിപ്പും,സുഖനിദ്രയും, ഓര്‍മയും, കടമയും, കടപ്പാടും ഒക്കെ ഈ കുഞ്ഞാണ്ടിയുടെ പണിയാണ്!  പാലുചുരത്തുന്ന മാതൃത്വം , പ്രതികാര ദാഹം, തടിച്ചിലോ മെലിച്ചിലോ, വികാരാസ്വാദനം, വേദന, സംവേദന എന്നിങ്ങനെ കുലമാലുപിടിച്ച പ്രയോഗങ്ങളാണേ. 
ഊണിനാസ്തി കുറഞ്ഞു , നിദ്ര നിശയിങ്കല്‍ പോലുമില്ലതെയായി പരവശനാകുന്ന പ്രേമന്‍റെ കഷ്പ്പാടുകള്‍ ഇപ്പോള്‍ മനസിലായിക്കാണുമല്ലോ. ഇനിയും തമാശ തീര്‍ന്നില്ല.
വലിപ്പത്തിലും പ്രവര്‍ത്തിയിലും വ്യത്യസ്തമാണ്‌ ആ
ണിന്‍റെയും പെണ്ണിന്‍റെയും ഹൈപോതലമസ്! അങ്കുശമില്ലാത്ത ചാപല്യം എന്നും , ശീലാവതിയെന്നും, അസൂയകുടുക്ക എന്നും ഒക്കെ പെണ്ണിനെക്കുറിച്ചെഴുതിക്കുന്നത് ഇതില്‍ നിന്നോഴുകിയോലിച്ചു രക്തത്തില്‍ കലരുന്ന പലതരം ജൈവ രസങ്ങളത്രേ. ആണിനേക്കൊണ്ട് ചെളിയിലിക്കുന്നതും  വെള്ളം കണ്ടാല്‍ കഴുകിക്കുന്നതും ഭവാന്‍ ! 
അടിവയറ്റിനോടോട്ടി, പിളര്‍ന്നോ തെറിച്ചോ നില്‍ക്കുന്ന ആര്‍ക്കും ഇതിലൊന്നും ഒരുകാര്യവുമില്ല. പൊങ്ങാന്‍ പറഞ്ഞാല്‍ പൊങ്ങുകയും, പോയിക്കിടന്നുങ്ങാന്‍  പറഞ്ഞാല്‍ കൂര്‍ക്കം വലിക്കുകയും ചെയ്യുന്ന പീപ്പിക്ക് ഉത്സവം നന്നായില്ലെങ്കില്‍ എന്തുചേതം ? ചെപ്പിന്‍റെ കാര്യവും തഥൈവ.

Wednesday, July 13, 2011

2. ചെപ്പു തുറക്കണ ചെങ്ങതീ, നിന്‍റെ


പേടി തൂറികളായ നമ്മള്‍ !
എല്ലാ ഭാഷയിലും പ്രത്യുല്പാദന അവയവങ്ങള്‍ക് ചെല്ല പേരുകള്‍ ഉണ്ട്. ഇംഗ്ലീഷിലെ വജൈന പോലും ഇരട്ട പേരാണ് ! വളുറ എന്നര്‍ഥം!
ഒരു സായിപ്പും അങ്ങനൊന്നും മനസാവാചാ പോലും പറയില്ല.
പൂച്ചക്കുട്ടിയും പൂവന്‍ കോഴിയും എന്നുതുടങ്ങി സമസ്ത പഴ വര്‍ഗങ്ങളും കൂര്‍ത്ത വസ്തുകളും, വെളുത്ത സ്ത്രീ പുരുഷന്മാര്‍ അവരവരുടെ കുഞ്ഞോമനകളെ വിളിയ്കാന്‍ മാറ്റിവച്ചിരിക്കുന്നു!
മലയാളത്തിലോ, നമ്മള്‍ പേടിച്ചു, എല്ലാം തമിഴ
ന്‍റെ ഒരു വഹ പേരുകള്‍ !

യോനി എന്നോ ലിംഗം എന്നോ പറഞ്ഞാല്‍ ശാസ്ത്ര പുസ്തകതിലെയോ, ദൈവീകമൊ
ആയ എന്തോ ഒന്ന് പോലെ !
അതൊന്നും നമ്മുടെ ദേഹത്തില
ല്ല എന്നൊരു തോന്നല്‍ !
പിന്നെന്താ ചെയ്ക?
നമുക്ക് സൌകര്യപൂര്‍വ്വം പീപ്പിയെന്നും ചെപ്പെന്നും പറയാം.

പീപ്പിയും മണിയും.

ചെപ്പും മുത്തും.

സ്വാദ്, ആസ്വദിച്ചു, സദാചാരം 
അതുപോലൊരു കളി വാക്ക്.
സദി.
സദി ആരോഗ്യത്തിന് നല്ലത്.
അവെളെന്നെ സദിയ്കാന്‍ ക്ഷണിച്ചു!
അവെനെപ്പോഴും സദിഎന്നൊരു വിചാരമേ ഉള്ളൂ!
ചേട്ടാ ഇന്ന് സദിയുണ്ടോ?
പിന്നൊന്ന്.
ഇടയ്ക് കേട്ട രസകരമായ ഒരു സംഭാഷണം.
രമേ ഞാനിന്നു അമ്പല
ത്തിലേക്കില്ല, പെയിന്‍റെര്‍ വന്നിട്ടുണ്ട് !
മറ്റെല്ലാം അതുപോലൊക്കെത്തന്നിരുന്നോട്ടെ.







Sunday, July 10, 2011

1. പ്രണയം .

ഗ്രീക്കില്‍ സ്നേഹം വ്യത്യസ്തമാണ്. ഓരോ പ്രണയ വികാരങ്ങളും വ്യത്യസ്തം !
സ്റൊര്‍ഗെ എന്നാല്‍  മാതാപിതാക്കള്‍ക്  മക്കളോട് തോന്നുന്ന വാത്സല്യം. .
ഫിലിയ എന്നാല്‍ സഹജ സ്നേഹം. 
കൂട്ടുകാരന്റെ അല്ലെങ്കില്‍ സഖാവിന്റെയോ സഹ പ്രവര്‍ത്തകരുടെയോ സ്നേഹം .
ഇറോസ്  എന്നാല്‍ ഭാര്യ - ഭര്‍തൃ , പ്രേമം , കാമം, പ്രണയം,പ്രതിബധിത രതി  എന്നൊക്കെയാണ് .  
അഗാപ്പെ എന്നാല്‍  ദൈവത്തോടോ മറ്റോ തോന്നുന്ന ഭക്തി പ്രണയം , രാധയ്ക്കു  , കൃഷ്ണനോട്  തോന്നിയപോലെ !

ഇവിടെ നമ്മള്‍  ഇറോസ്  , ശരീര
നിബദ്ദ്തമായ പച്ച പ്രണയമാണ്  പറയാന്‍ പോകുന്നത് .

എന്തും
ഏതും അതത്രേ  സൂത്രവാക്യം !

കൂടുതല്‍ അറിയാന്‍  പ്ലുഷ്ക്!

ഒരു പടം ആകാം അല്ലെ? 
Eros and Psyche